
പയ്യന്നൂർ: ഉത്തര കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂർ പെരുമാളുടെ ഈ വർഷത്തെ ആരാധന മഹോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ . ആരാധന മഹോത്സവം ഹരിത പ്രോട്ടോക്കോൾ പ്രകാരം നടത്തുന്നതിനായി ക്ഷേത്ര വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓലമടയൽ ചടങ്ങ് സംഘടിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി പി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ആരാധന മഹോത്സവ കമ്മിറ്റി ചെയർമാൻ എ വി മാധവ പൊതുവാൾ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അത്തായി പത്മിനി, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി വി സുമിത്രൻ, വനിതാ കമ്മിറ്റി പ്രസിഡൻ്റ് പ്രമീള ആർ, ട്രസ്റ്റി അംഗങ്ങളായ ഏകെ രാജേഷ്, കെ രഘു, രാജു അത്തായി, കെ പി പ്രമോദ്, കൺവീനർ ബാലകൃഷ്ണൻ എയു,
യു കെ മനോഹരൻ , എക്സിക്യൂട്ടീവ് ഓഫീസർ കെ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
രജ്ജിനി അത്തായി സ്വാഗതവും, പ്രകാശ് ബാബു കെ വി നന്ദിയും പറഞ്ഞു.